തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിവസത്തെ പ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിഎസിന്റെ മറുപടി.അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യപിച്ചിരുന്നു. 100 ദിവസമെന്നത് കുറഞ്ഞ് കാലയാളവാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.പൊലീസിനും വിജിലന്‍സിനും പൂര്‍ണ്ണസ്വാതന്ത്ര്യം പുനസ്ഥാപിച്ചു, അഞ്ച് വര്‍ഷം കൊണ്ട് നവകേരളം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം പിണറായിയുടേത് ദിശാബോധമില്ലാത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു.