കോഴിക്കോട് തുണി സംഭരണശാലയ്ക്ക് തീപിടിച്ചു; ഒന്നരക്കോടി രൂപയുടെ നാശനഷ്ടം; ഓണത്തിനുള്ള കച്ചവടത്തിനായി സ്‌റ്റോക്ക് ചെയ്തിരുന്ന തുണികളാണ് കത്തിനശിച്ചത്

കോഴിക്കോട്: പുതിയറയില്‍ തുണി സംഭരണശാലയ്ക്ക് തീപിടിച്ചു. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം്. രാവിലെ അഞ്ചരയോടെയാണ് ഗോഡൗണില്‍ തീപിടിച്ചത്. ഓണത്തിനുള്ള കച്ചവടത്തിനായി സ്‌റ്റോക്ക് ചെയ്തിരുന്ന തുണികളാണ് കത്തിനശിച്ചത്.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീകെടുത്തി. എങ്ങനെയാണ് തീപിടിച്ചതെന്ന്് വിവരം ലഭിച്ചില്ല. മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍.

© 2025 Live Kerala News. All Rights Reserved.