അലപോ: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുഖ്യ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടു. സിറിയന്‍ സേന അലപോയില്‍ നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്‌നാനി കൊല്ലപ്പെട്ടത്. ഐഎസ് വാര്‍ത്തകള്‍ പുറത്തുവിടുന്ന വാര്‍ത്താ ഏജന്‍സി അമാക്ക് മരണവിവരം റിപ്പോര്‍ട്ട് ചെയ്തത്. മുഹമ്മദ് അല്‍ അദ്‌നാനിയുടെ തലക്ക് അഞ്ച് മില്യണ്‍ ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അദ്‌നാനിയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക തയാറായിട്ടില്ല. ഐഎസിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായാണ് അദ്‌നാനിയെ അറിയപ്പെടുന്നത്. 2015 ല്‍ പെന്റഗണ്‍ പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ അദ്‌നാനിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. 2003ലെ ഇറാഖ് ആക്രമണം മുതല്‍ അമേരിക്കക്കെതിരെ ആക്രമണങ്ങള്‍ നടത്തിവന്നിരുന്നു. ഐഎസിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായാണ് അദ്‌നാനി അറിയപ്പെടുന്നത്. സിറിയയിലും ഇറാഖിലും ഐഎസിന്റെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അദ്‌നാനി.