പ്രവാസികളെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ.. 8Kg ലഗേജ് നിയമം കര്‍ശ്ശനമാക്കി..

ദുബായ്:എയര്‍ ഇന്ത്യ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് 8 കിലോ ആക്കി കൊണ്ട് നിയമം കര്‍ശനമാക്കി. ജൂലൈ ഒന്നിനാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ ഭാഗമായി യു.എ.ഇ ലെ എല്ലാ വിമാന താവളങ്ങളിലും അധികൃതര്‍ ലെഗേജിന്റെ ഭാര പരിശോധന ആരംഭിച്ചു. 8 കിലോയില്‍ അധികമുള്ള ലഗേജിന് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നുണ്ട്. ഡ്യൂട്ടി പൈഡ് ഷോപ്പില്‍ നിന്ന് വാങ്ങുന്ന സാധങ്ങള്‍ അടക്കമാണ് ഈ 8 കിലോ. ഹാന്‍ഡ് ബാഗേജിന്റെ വലിപ്പം സംബന്ധിച്ചും കര്‍ശന നിയന്ത്രണവും ഉണ്ട്.

പുതിയ തീരുമാനം പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണെന്ന് പ്രവാസി മലയാളി അനീഷ് ഒറ്റപ്പാലം ദുബൈയില്‍ ലൈവ് കേരള ന്യൂസിനോട് പറഞ്ഞു. മറ്റ് വിമാനക്കമ്പനികള്‍ ലഗേജ് നിയമത്തില്‍ ഇളവ് അനുവദിക്കുന്നുണ്ട്. എന്നിട്ടും എയര്‍ ഇന്ത്യയുടെ ഇത്തരത്തിലുള്ള നടപടി പ്രതിഷേധാര്‍ഹമാണെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.

11717267_864233563614215_1722811288_n