കാലാവസ്ഥ മോശം; യുഎഇയുടെ ബഹിരാകാശ യാത്രികന്‍ അല്‍ നയാദിയുടെ മടക്കയാത്ര നീളും

ഫ്‌ലോറിഡ: യുഎഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദിയുടെ മടക്കയാത്ര നീളും. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് യാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിച്ചു. ഫ്‌ളോറിഡയിലെ മോശം കാലാവസ്ഥയാണ് സുല്‍ത്താന്‍ അല്‍ നയാദിയുടെയും സംഘത്തിന്റെയും യാത്ര മാറ്റിവെച്ചത്. ഇഡാലിയ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ ശക്തമായതാണ് കാരണം. പേടകത്തിന് സുരക്ഷിതമായി ലാന്റ് ചെയ്യാന്‍ കഴിയുമോയെന്ന ആശങ്ക ഉയര്‍ന്നതോടെ മടക്കയാത്ര മാറ്റി വച്ചു. നാസയാണ് ഇക്കാര്യം അറിയിച്ചത്. ബഹിരാകാശത്ത് 6 മാസം പൂര്‍ത്തിയാക്കിയ സംഘത്തിന്റെ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരുന്നു. പുതിയ സംഘത്തെയും നാസ ബഹിരാകാശത്തെത്തിച്ചു.

കാലാവസ്ഥ അനുകൂലമായാല്‍ ഞായറാഴ്ച ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. ബഹിരാകാശ നിലയത്തില്‍ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര നിശ്ചയിച്ചിരുന്നത്.സഹപ്രവര്‍ത്തകരോട് അല്‍ നെയാദിയും സംഘവും യാത്ര പറയുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. സ്‌പേസ് എക്‌സ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്ക് മടങ്ങുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകളും പൂര്‍ത്തിയിരുന്നു. കാലാവസഥ അനുകൂലമായാല്‍ ഞായറാഴ്ചയായിരിക്കും ഇനി യാത്ര തുടങ്ങുക.അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 8.07-നാണ് പുതിയ ലാന്റിംഗ് സമയം നിശ്ചയിച്ചിരിക്കുന്നത്. സുല്‍ത്താല്‍ അല്‍ നെയാദിയും രണ് നാസാ ശാസ്ത്രജ്ഞരും ഒരു റഷ്യന്‍ ശാസ്ത്രജ്ഞനുമാണ് സംഘത്തിലുള്ളത്.

© 2024 Live Kerala News. All Rights Reserved.