ന്യൂഡല്‍ഹി: നായകള്‍ ആക്രമകാരികളാവുമ്പോഴും അവയെ കൊല്ലരുതെന്ന് കേന്ദ്രസര്‍ക്കാര്‍. നായകളെ കൊല്ലരുതെന്ന് കാണിച്ച് കേരളത്തിന് കത്തയക്കുമെന്ന് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ എം ഖര്‍ബ്. നായകളെ കൊല്ലുന്നത് നിയമവിരുദ്ധമായ നടപടിയാണ്. അതിലേക്ക് കേരളം പോകരുത്. സുപ്രീംകോടതിപോലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്ന് അദേഹം അഭിപ്രായപ്പെട്ടു. അതേസമയം നായകളുടെ കടിയേറ്റാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി വ്യക്തമാക്കി. കേരളത്തില്‍ നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ ആക്രമകാരികളായവയെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം തദ്ദേശകാര്യ മന്ത്രി ഇന്നലെ വ്യക്തമാക്കിയതിന് പിന്നാലെയാണ് നായകളെ കൊല്ലരുതെന്ന ആവശ്യവുമായി കേന്ദ്രം രംഗത്തിറങ്ങിയത്. തിരുവനന്തപുരത്ത് വീടിന് പുറത്തിറങ്ങിയ വൃദ്ധയെ നായകള്‍ കടിച്ചുകൊന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നായകളെ ന്യായീകരിക്കുകയായിരുന്നു.