കാമുകനോടുള്ള പ്രണയം തീവ്രമായി; മലയാളി യുവാവ് കൊല്ലപ്പെട്ടകേസില്‍ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു;പാതിരാത്രിയില്‍ ഭര്‍ത്താവിന് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു

പുനലൂര്‍: മെല്‍ബണ്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗസ്ഥനായിരുന്ന പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം (34) കൊല്ലപ്പെട്ടകേസില്‍ ഭാര്യ സോഫിയെയും കാമുകന്‍ പാലക്കാട് സ്വദേശിയായ അരുണ്‍ കമലാസാനന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഒന്‍പതു മാസം പിന്നിട്ട കേസില്‍ ഭാര്യയില്‍ പോലീസിനു ഉണ്ടായ സംശയമാണ് കേസ് തെളിയാന്‍ കാരണം. ഇവരുടെ മൊബൈലിലേക്ക് വന്ന മലയാളം സംഭാഷണം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോഴാണ് ഇതൊരു സ്വാഭാവിക മരണമല്ല ആസൂത്രി കൊലപാതകമെന്ന് പൊലീസിന് മനസ്സിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സ്‌കൂള്‍ കാലം മുതല്‍ സാം എബ്രഹാമിന്റെയും സോഫിയുടെയും പ്രണയത്തിലായിരുന്നു.സ്‌കൂള്‍വിദ്യാഭ്യാസത്തിനു ശേഷം സോഫി കോളജ് പഠനത്തിന് വേണ്ടി കോട്ടയത്തെ ഒരു സ്വാശ്രയ കോളജിലായിരുന്നു പഠിച്ചത്. ഇവിടെവച്ച് ഒപ്പം പഠിച്ച അരുണുമായി പ്രണയത്തിലായി. ഈ സമയത്തും പഴയ കാമുകനുമായും സോഫി പ്രണയം തുടര്‍ന്നു കൊണ്ടിരുന്നു. ഇരട്ട പ്രണയത്തില്‍ സോഫി വിവാഹം കഴിക്കാന്‍ തെരഞ്ഞെടുത്തത് ആദ്യ കാമുകനായ സാം എബ്രഹാമിനെയായിരുന്നു. വിവാഹ ശേഷം ദമ്പതികള്‍ ജോലിക്കായി ഓസ്‌ട്രേലിയയിലേക്ക് പോയി. മെല്‍ബണില്‍ ഭാര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ചു വരുമ്പോള്‍ മുന്‍ കാമുകനായ അരുണും ജോലി നേടി ഓസ്‌ട്രേലിയയില്‍ എത്തി. ഇവിടെ വച്ചുള്ള ഇരുവരുടെയും കണ്ടുമുട്ടല്‍ വീണ്ടും പ്രണയത്തിലേക്ക് നയിച്ചു. കാമുകനോടുള്ള പ്രണയം തീവ്രമായിക്കൊണ്ടിരുന്നു. രഹസ്യ ബന്ധത്തിനു ഭര്‍ത്താവ് ഒരു തടസ്സമാകുമെന്ന് കരുതി ഇരുവരും ചേര്‍ന്ന് സാമിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. വളരെ സ്‌നേഹത്തോടെ ഭര്‍ത്താവിനോടൊപ്പം കിടന്നുറങ്ങിയ സോഫി കാമുകന്റെ നിര്‍ദ്ദേശമനുസരിച്ച് പാതിരാത്രിയില്‍ ഉറക്കത്തില്‍ ഭര്‍ത്താവിന് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഒകടോബര്‍ 14നാണ്, ഉറക്കത്തിനിടയില്‍ ഹൃദയാഘാതം മൂലം സാം മരിച്ചെന്ന് സോഫി ബന്ധുക്കളെ അറിയിച്ചത്. പോസ്റ്റുമാര്‍ട്ടത്തിലുണ്ടായ സംശയമാണ് കേസ് അന്വേഷണം സോഫിയയിലേക്ക് എത്തിച്ചത്.

© 2024 Live Kerala News. All Rights Reserved.