ഒരു രാത്രി കഴിഞ്ഞതിന് 25 ലക്ഷം വേണമെന്ന് കാമുകിയുടെ ആവശ്യം; ഇല്ലെങ്കില്‍ പീഡനക്കേസ് നല്‍കും; ബ്ലാക്ക് മെയില്‍ തട്ടിപ്പിലൂടെ യുവതി നേടിയത് ലക്ഷങ്ങള്‍

ജയ്പൂര്‍: സെക്‌സ് റാക്കറ്റിനമൊപ്പം ബ്ലാക്ക് മെയിലൂടെയും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന യുവതി പൊലീസ് വലയില്‍. പത്തൊമ്പതുകാരി കാമുകനെ ശാരീരിക ബന്ധത്തിന് വിളിക്കുകയും എല്ലാം കഴിഞ്ഞപ്പോള്‍ 25 ലക്ഷം ചോദിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് കേസ്. ഉഷ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴിയാണ്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ഈ മാസം എട്ടിന് യുവാവ് പെണ്‍കുട്ടിയെ കാണാനായി ജയ്പൂരിലെത്തി. അന്ന് രാത്രി മുഴുവന്‍ നഗരത്തിലെ ഹോട്ടലില്‍ പെണ്‍കുട്ടിയോടൊപ്പം യുവാവ് ചെലവഴിച്ചു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടി യുവാവിനോട് തനിക്ക് 25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ പീഡനത്തിന് കേസ് കൊടുക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ ഭയന്ന യുവാവ് പണം ഏര്‍പാടാക്കി പെണ്‍കുട്ടിക്ക് നല്‍കുകയായിരുന്നു. ഇനി മേലില്‍ പണം ആവശ്യപ്പെടില്ലെന്ന കരാര്‍ എഴുതി നല്‍കി ഇരുവരും പിരിയുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി യുവാവിനെ വീണ്ടും ഫോണില്‍ വിളിച്ച് 18 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഒപ്പം ഭീഷണിയും. ഇതോടെ യുവാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ രണ്ട് ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കി. കാറിലിരുന്ന് പണം എണ്ണുന്നതിനിടയില്‍ പൊലീസ് എത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലാല്‍ കോട്ടിയിലെ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

© 2024 Live Kerala News. All Rights Reserved.