നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്; 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 66 മത്സരവള്ളങ്ങളാണ് അണിനിരക്കുക

ആലപ്പുഴ: കുട്ടനാട്ടിനെ ആവേശത്തിലാക്കി നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങളോടെയാണ് ജലോത്സവത്തിന് തുടക്കം. 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 66 മത്സരവള്ളങ്ങളാണ് അണിനിരക്കുക. ഉച്ചയ്ക്കു രണ്ടിന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മാസ് ഡ്രില്‍. രണ്ടരയോടെ ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങളും തുടര്‍ന്നു ചെറുവള്ളങ്ങളുടെ ഫൈനലും. ഹീറ്റ്‌സ് മല്‍സരങ്ങളില്‍ ഫിനിഷ് ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണു നാലാം ലൂസേഴ്‌സ് ഫൈനല്‍ മുതല്‍ ഫൈനല്‍ വരെയുള്ള ചുണ്ടന്‍ വള്ളങ്ങളെ നിശ്ചയിക്കുന്നത്. ഏറ്റവും മികച്ച സമയം കുറിക്കുന്ന നാലു ചുണ്ടനുകള്‍ ഫെനലില്‍ മത്സരിക്കുക.

© 2024 Live Kerala News. All Rights Reserved.