ന്യുഡല്‍ഹി: ആര്‍എസ്എസ് കേരള ഘടകത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് ആറന്‍മുള വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്.പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കെജിഎസ് ഗ്രൂപ്പിന്റെ മറുപടി തൃപ്തികരമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പദ്ധതിക്കെതിരെ നിരവധി സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.