ഗുവാഹട്ടി: അസമിലെ കൊക്രജാറില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ ആക്രമണം നടത്തി 13 പേരെ കൊലപ്പെടുത്തിയ ഭീകരന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. നാലംഗ അക്രമി സംഘത്തിലൊരാളെന്ന് സംശയിക്കുന്ന യുവാവ് നീല ചെക്ക് ഷര്‍ട്ടും ജീന്‍സും റെയിന്‍ കോട്ടും ധരിച്ച് ബാഗില്‍ തോക്കുമായി നടന്നു നീങ്ങുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെടിവെപ്പിന് മുമ്പ് തിരക്ക് മനസിലാക്കാന്‍ ആള്‍കൂട്ടത്തിനിടയില്‍ അല്‍പനേരം നില്‍ക്കുന്ന ചിത്രവും ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ദൃസാക്ഷിയായ ഒരാള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘം ഓടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് ബോഡോലാന്‍ഡ് തീവ്രവാദികളാണെന്ന് സൈന്യവും കേന്ദ്രസര്‍ക്കാറും വ്യക്തമാക്കിയിരുന്നു.