റിയാദ്: സൗദിയില്‍ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ നാട്ടിലേക്കുളള യാത്ര വൈകും. ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടകരുമായി എത്തുന്ന വിമാനത്തില്‍ തൊഴിലാളികളെ കൊണ്ടുവരുന്ന കാര്യം സൗദിയുമായി ധാരണയില്‍ എത്താത്തതിനെ തുടര്‍ന്നാണ് യാത്ര വൈകുന്നത്. സൗദിയിലെ വ്യോമയാന ചട്ടമനുസരിച്ച് ഹജ്ജ് തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയില്ല. ചട്ടങ്ങളില്‍ സൗദി വ്യോമയാനമന്ത്രാലയം ഇളവുനല്‍കിയാല്‍ മാത്രമേ ഹജ്ജ് വിമാനങ്ങളില്‍ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ പറ്റുക.