സൗദി അറേബ്യയില്‍ തൊഴില്‍രഹിതരായത് പതിനായിരത്തിലേറെ ഇന്ത്യക്കാര്‍; പ്രവാസി ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി; എണ്ണയുടെ വിലയിടിവാണ് നിര്‍മാണ മേഖലയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിച്ചത്

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴില്‍രഹിതരായത് പതിനായിരത്തിലേറെ ഇന്ത്യക്കാര്‍. പ്രവാസി ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചത്തെിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി.ഇന്ത്യയിലെ സൗദി അംബാസഡറുമായും സൗദിയിലെ ഇന്ത്യന്‍ അംബാസഡറുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു.
തൊഴില്‍ നഷ്ടപ്പെട്ടവരില്‍ മിക്കവരുടെയും പാസ്‌പോര്‍ട്ട് അവരുടെ കമ്പനികളുടെ കൈവശമാണുള്ളത്. എക്‌സിറ്റ് പാസ് അനുവദിച്ച് അവരെ നാട്ടിലത്തെിക്കാനാണ് ശ്രമിക്കുന്നത്. അത് സൗദി അധികാരികള്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കാന്‍ അല്‍പം സമയമെടുക്കും. അതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സൗദിയിലെ തൊഴില്‍പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയത്തില്‍ പ്രത്യേക സെല്‍ ഏര്‍പ്പെടുത്തി.

സൗദിയിലും കുവൈറ്റിലും തൊഴില്‍ നഷ്ടപ്പെട്ട് ശമ്പളവും ഭക്ഷണവുമില്ലാത്ത ഇന്ത്യന്‍ തൊഴിലാളികളുടെ കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. സൗദിയിലും കുവൈറ്റിലുമാണ് എണ്ണ വിലയിടിവ് മൂലം നിര്‍മാണ മേഖലയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളെ പ്രശ്‌നം കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.