റായ്പൂര്‍: മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുവയസ്സുകാരിയായ ആതിരയെ അയല്‍വാസിയായ സ്ത്രീ ചുട്ടുകൊന്നു. അയല്‍വാസിയായ ആഷ ജയ്‌സ്വളിനെ പൊലീസ് അറസ്റ്റു ചെയ്തു.റായ്പൂരിലാണ് ദാരുണ സംഭവം. ആഷ ജയ്‌സ്വാളിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും സാധനങ്ങള്‍ മോഷണം പോയിരുന്നു. ആരതിയും മറ്റുചില കുട്ടികളും ഈ സമയം സമീപത്തു കളിക്കുന്നുമുണ്ടായിരുന്നു. ഈ കുട്ടികളാണ് ഇതിനു പിന്നിലെന്നാണ് വിശ്വസിച്ച അവര്‍ ആരതിയെ പിടിച്ച് മുറിയിലിട്ട് പൂട്ടിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പിന്നീട് ജയ്‌സ്വാള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. അവര്‍ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും 85 ശതമാനവും പൊള്ളലേറ്റ അവസ്ഥയിലായിരുന്നു കുട്ടി. ചികിത്സയിലിരിക്കേയാണ് ഇന്നു രാവിലെയാണ് ആരതി മരിച്ചത്.