ദമാസ്‌ക്കസ്: ഐഎസ് ഭീകരവാദികളുടെ കൊടും ക്രൂരതയുടെ വാര്‍ത്തകള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറുന്നു.മോഷണ ആരോപണത്തില്‍ യുവാവിന്റെ വലതു കൈ വെട്ടിമാറ്റി. കൈപ്പത്തി വെട്ടിമാറ്റാന്‍ ഉന്നം പിടിക്കുന്നതിന്റെയും ചിത്രമാണ് പ്രത്യക്ഷപ്പെട്ടത്. ഇസഌമിക് സ്‌റ്റേറ്റിന്റെ കേന്ദ്ര സ്ഥാനങ്ങളില്‍ ഒന്നായ സിറിയിലെ റഖയില്‍ മുതിര്‍ന്നവരും കുട്ടികളും അടക്കം അനേകര്‍ ചുറ്റും നില്‍ക്കുമ്പോഴാണ് ശിക്ഷ നടപ്പാക്കുന്നത്. പുറത്തുവന്നിട്ടുള്ള ആദ്യ ചിത്രത്തില്‍ വെട്ടാന്‍ തയ്യാറെടുക്കുന്നതാണ്.കൈപ്പത്തി വെട്ടിമാറ്റിയ ശേഷം ബാന്‍ഡേജ് കൊണ്ട് പൊതിയുന്നതാണ് രണ്ടാമത്തെ ചിത്രം. ഇത്തരം ക്രൂരമായ ശിക്ഷ ഐഎസ് നടപ്പാക്കുന്നതിന്റെ ആദ്യ ദൃശ്യമല്ല ഇത്. ജൂണില്‍ മറ്റൊരു സിറിയന്‍ നഗരത്തില്‍ മോഷണത്തിന് കൈ വെട്ടിമാറ്റുന്നതിന്റെ മറ്റൊരു ദൃശ്യവും പ്രത്യക്ഷപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍ മോഷണത്തിന് ഇതാണ് ശിക്ഷ എന്ന കുറിപ്പോടെയാണ് കൈ വെട്ടിമാറ്റുന്ന ചിത്രം ഐഎസ് പുറത്തുവിട്ടത്.