മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസുമായി കടന്നുകളഞ്ഞു; ഷിബുവിന്റെ ലക്ഷ്യം അതിര്‍ത്തി കടത്തി ബസ് പൊളിച്ചുവില്‍ക്കാന്‍; മെക്കാനിക്കിനെ പൊലീസ് പിടികൂടി

തിരുവനന്തപുരം: മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ബസുമായി കടന്നുകളഞ്ഞു. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ മെക്കാനിക്ക് ഷിബുവാണ് ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബസുമായി കടന്നുകളഞ്ഞത്. പത്മവിലാസം റോഡില്‍ പരിശോധന നടത്തിയിരുന്ന പൊലീസാണ് ബസ് തടഞ്ഞത്. കസ്റ്റഡിയിലെടുത്ത ഇയാളുമായി പൊലസീസുകാര്‍ ഡിപ്പോയില്‍ എത്തിയപ്പോഴായിരുന്നു ബസ് നഷ്ടമായ വിവരം അധികൃതര്‍ അറിയുന്നത്. ഇയാള്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലത്തെ ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്നതിനാലാണ് താന്‍ ബസ് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. അതിര്‍ത്തി കടത്തി ബസ് പൊളിച്ചുവില്‍ക്കുകയായിരുന്നു ഷിബുവിന്റെ ലക്ഷ്യം.

© 2023 Live Kerala News. All Rights Reserved.