പോക്കിമോന്‍ പാഠ്യപദ്ധതിയിലേക്ക്; പോപ് കള്‍ച്ചര്‍ ഗെയിംസ് എന്ന കോഴ്‌സ് പഠിക്കുന്നവര്‍ക്കാണ് പോക്കിമോനെ പിടിച്ച് നടക്കാന്‍ അവസരം

പോക്കിമോന്‍ ഗോ എന്ന ഗെയിം അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ വലിയ ശ്രദ്ധനേടിയിരുന്നു. പോക്കിമോന്‍ പാഠ്യപദ്ധതിയുടെയും ഭാഗമാവുകയാണ്.അമേരിക്കയിലെ പെഡാഹോ എന്ന സര്‍വ്വകലാശാലയാണ് പോക്കിമോനെ പാഠ്യപദ്ധതിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പോപ് കള്‍ച്ചര്‍ ഗെയിംസ് എന്ന കോഴ്‌സ തെരഞ്ഞെടുത്ത് പഠിക്കുന്നവര്‍ക്കാണ് പോക്കിമോനെ പിടിച്ച് നടക്കാന്‍ അവസരം ലഭിക്കുന്നത്. അടഞ്ഞ ക്ലാസ്സ്മുറിയിലെ പഠനത്തിനുമപ്പുറം പുറത്തിറങ്ങി നടക്കുമ്പോള്‍ പല പുതിയ കാര്യങ്ങളും പഠിക്കുന്നു എന്ന കാരണത്താലാണ് ഗെയിം സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.

.