പോക്കിമോന്‍ കളിച്ച് പിടികിട്ടാപ്പുള്ളി ചെന്നു കയറിയത് പൊലീസ് സ്‌റ്റേഷനില്‍; പിടിയിലായ വില്യമിന് പോക്കിമോന്‍ ഗെയിം കളി തടസ്സപ്പെട്ടതിലാണ് വിഷമമെന്ന് പൊലീസ്

മിഷിഗണ്‍: പോക്കിമോന്‍ ഗോ ഗെയിം കളിച്ച് അറിയാതെ പിടികിട്ടാപ്പുള്ളി ചെന്നു കയറിയത് പൊലീസ് സ്‌റ്റേഷനില്‍. വില്യം വില്‍കോക്‌സ് എന്ന പിടികിട്ടാപ്പുള്ളിയാണ് പൊലീസ് സ്‌റ്റേഷനിലേക്ക് ചെന്നുകയറി പൊലീസിന്റെ പണി എളുപ്പമാക്കി കൊടുത്തത്.അമേരിക്കയിലെ മിഷിഗണിനടുത്ത് മില്‍ഫോര്‍ഡ് നഗരത്തിലാണ് രസകരമായ സംഭവം നടന്നത്. ഗെയിമില്‍ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യമാണ് അടയാളപ്പെടുത്തിയിരുന്നത്. ഗെയിമില്‍ രസിച്ചിരുന്ന പൊലീസ് സ്റ്റേഷനിലേക്ക് കയറിചെന്നതോടെ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. പിടിയിലായതിനേക്കാള്‍ വില്യമിന് പോക്കിമോന്‍ ഗെയിം തടസ്സപ്പെട്ടതിലാണ് വിഷമമെന്ന് പൊലീസ് പറഞ്ഞു.ഭവന ഭേദനത്തിന്റെ പേരില്‍ കേസുണ്ടായിരുന്ന 26കാരനായ വില്യം വാറണ്ടനുസരിച്ച് കീഴടങ്ങാതെ മുങ്ങി നടന്നതിനെ തുടര്‍ന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.