ന്യൂഡല്‍ഹി: വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കള്‍ 16 വയസുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കൊന്നതിന് ശേഷം ഇവര്‍ മൃതദേഹം വീടിനുള്ളിലിട്ട് കത്തിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊള്ളിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂരബലാല്‍സംഗത്തിന് വിധേയയായിട്ടുണ്ടെന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയുടെ നിലവിളി പുറത്തു കേള്‍ക്കാരിക്കാന്‍ യുവാക്കള്‍ തലയിണ ഉപയോഗിച്ച് വാ പൊത്തിപ്പിടിക്കുകയും പിന്നീട് ടര്‍പ്പെന്റൈന്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ഒരു സുഹൃത്താണ് പ്രതികളായ രണ്ട് യുവാക്കളെ കുറിച്ചുള്ള സൂചന പൊലീസിന് നല്‍കിയത്. ഈ പെണ്‍കുട്ടിയും സംഘത്തിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പ്രതികള്‍ക്കെതിരെ പൊലീസ് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.