പാലക്കാട്: കൂട്ടബലാല്‍സംഗത്തിനിരയായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ജൂലൈ 25നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളില്‍ ഒരാള്‍ ജയിലിലാണ്. എന്നാല്‍ ഒരാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 45 വയസുകാരനായ കുഴല്‍മന്ദം സ്വദേശി പടിഞ്ഞാറെ തറ രമേശ് നായരാണ് പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി മൂന്ന് വര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുടുംബം തമിഴ്‌നാട്ടിലേക്ക് താമസംമാറ്റി. കുടുംബത്തെ കാണാതായതോടെ നാട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് പെണ്‍കുട്ടി ഈറോഡില്‍ ഒരു വീട്ടിലുള്ളതായി കണ്ടെത്തിയത്. പെണ്‍കുട്ടിയേ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് തിരിച്ചു കൊണ്ടുവന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഇടപെടലോടെയാണ് സംഭവത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടതും പ്രതിയെ പിടികൂടിയതും.