വ്യോമസേനയുടെ കാണാതായ വിമാനം കണ്ടെത്താന്‍ അമേരിക്കയിലെ വിദഗ്ധരുടെ സഹായം തേടി; നാവികസേനയുടെ 10 കപ്പലുകളും സിന്ധു ധ്വജ് അന്തര്‍വാഹിനിയും വിമാനത്തിന് വേണ്ടി തെരച്ചില്‍ തുടരുന്നുണ്ട്; സാഗര്‍നിധിയും ഉടനെയെത്തും

ന്യുഡല്‍ഹി: ജൂലായ് 22 ന് തമിഴ്നാട്ടിലെ താംബരത്തു നിന്നും കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാം കണ്ടെത്തുന്നതിനായാണ് അമേരിക്കന്‍ വിദഗ്ദ്ധരുടെ സഹായം തേടിയിരിക്കുന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. നിലവില്‍ നാവികസേനയുടെ 10 കപ്പലുകളും സിന്ധു ധ്വജ് അന്തര്‍വാഹിനിയും വിമാനത്തിന് വേണ്ടി തെരച്ചില്‍ തുടരുന്നുണ്ട്. 6000 മീറ്റര്‍ വരെ ആഴത്തില്‍ തെരച്ചില്‍ നടത്താന്‍ കഴിയുന്ന സാഗര്‍നിധിയെന്ന കപ്പലും മൗറീഷ്യസില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇത് ആഗ്‌സത് ഒന്നിന് ഇന്ത്യയില്‍ തെരച്ചില്‍ തുടരും. വിമാനത്തിന്റെ സിഗ്‌നലുകള്‍ അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. കാലാവധി കഴിയാത്ത വിമാനം അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉള്‍പ്പാക്കിയിരുന്നതായും പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നതെന്നും മനോഹര്‍ പരീക്കര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു.

 

© 2024 Live Kerala News. All Rights Reserved.