കൊട്ടാരക്കര: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിച്ച് തെറിപ്പിച്ചു. തുടര്‍ന്ന് റോഡില്‍ വീണുകിടന്ന ചെങ്ങമനാട് സ്വദേശി പോള്‍ മാത്യു(18)വിനെ സഹോദരന്‍ ആഞ്ഞുചവിട്ടി. ഓടിക്കൂടിയ നാട്ടുകാര്‍ രണ്ടുപേരെയും കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഇന്ന് രാവിലെ രാവിലെ 11 മണിയോടെ കൊട്ടാരക്കരയിലാണ് സിനിമാ സ്റ്റൈല്‍ കൊലപാതകത്തിന് നീക്കം നടന്നത്. മകള്‍ പോള്‍ മാത്യുവിനൊപ്പം ബൈക്കില്‍ പോകുന്നത് കണ്ട അമ്മയും സഹോദരനും ഇവരെ കാറില്‍ പിന്തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ ഇറക്കിയ ശേഷം തിരിച്ചു വരികയായിരുന്ന പോള്‍ മാത്യുവിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ പോള്‍ മാത്യുവിനെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.