കാന്‍സറിനെ പ്രതിരോധിക്കാം; മഞ്ഞള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാകു

ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുന്ന രോഗമാണ് കാന്‍സര്‍. ഇന്ത്യന്‍ സുഗന്ധവ്യജ്ഞനമായ മഞ്ഞളിന് കാന്‍സറിനെ പ്രതിരോധിക്കാനും ഭേദമാക്കാനും കഴിയുമെന്ന് ഏറ്റവുമൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ മിസൂറി സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെതാണ് ഈ പുതിയ പഠനം. ഇന്ത്യന്‍ പാചകത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. വന്‍കുടലിലെ അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും മഞ്ഞള്‍ ഉത്തമമാണെന്നാണ് ഗവേഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്കുമിന്‍, സിലിമറിന്‍ എന്നീ രണ്ടു ഘടകങ്ങളാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷി നല്‍കുന്നത്. കരള്‍ രോഗത്തെ പ്രതിരോധിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. കരള്‍ രോഗത്തെ പ്രതിരോധിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. അതുകൊണ്ട് തന്നെ മഞ്ഞള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാന്‍ ഗവേഷകര്‍ പറഞ്ഞു.