ബ്രോക്കോളി കഴിച്ചാല്‍ കാഴ്ച ശക്തി ദൃഢമാക്കും; കണ്ണിന്റെ സംരക്ഷണിന് ഉത്തമം

കണ്ണിന്റെ സംരക്ഷണത്തില്‍ ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് ബ്രോക്കോളി. ഇത് കഴിക്കുന്നത് കാഴ്ച ശക്തിയെ ദൃഢമാക്കും. കണ്ണുകളിലെ സെല്ലുകള്‍ക്ക് മരണം സംഭവിക്കുന്നതും ലൈറ്റ് സ്രെസും ഒരു പരിധി വരെ ഒഴിവാക്കാന്‍ ബ്രോക്കോണിക്ക് സാധിക്കും. ലിംഫോമ, മെറ്റാസ്റ്റിക് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി ഉത്തമമാണ്. ഫോളിക് ആസിഡ്, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവയുടെ കലവറയാണ് ബ്രോക്കോളി. രക്തം കട്ടയാകാന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ മികച്ച പ്രവര്‍ത്തനത്തിന് വൈറ്റമിന്‍ കെ അത്യാവശ്യമാണ്. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകരമാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ അതിവേഗം അലിയിച്ചു കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.