ടൈറ്റാനിയം കമ്പനിയില്‍ വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന; അറ് വര്‍ഷം തൊടാതിരുന്ന കണ്ടെയ്‌നറുകള്‍ തുറന്നു; ടൈറ്റാനിയം അഴിമതിക്കേസ് ജേകബ് തോമസ് വീണ്ടും തുറക്കുന്നു

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് നേരിട്ടെത്തി കണ്ടെയ്‌നറുകള്‍ തുറന്ന് പരിശോധന നടത്തി. 2010 മുതല്‍ തുറക്കാതിരുന്ന പെട്ടികളാണ് പരിശോധിച്ചചത്. കണ്ടെയ്‌നറില്‍ പ്ലാന്റുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്ത സാമഗ്രികള്‍ കണ്ടെത്തിയതായാണ് വിവരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ ആരോപണ വിധേയരായ ടൈറ്റാനിയം അഴിമതി കേസിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന തുടങ്ങിയത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നേരിട്ടെത്തിയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. 2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് അന്വേഷണം.2011ല്‍ ഇറക്കുമതി ചെയ്ത മലിനീകരണ നിയന്ത്ര ഉപകരണങ്ങളാണ് സംഘം പരിശോധിച്ചത്. 256 കോടിയുടെ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ടൈറ്റാനിയം അഴിമതിക്കേസ്. മെക്കോണ്‍ എന്ന കമ്പനിയെ കണ്‍സല്‍ട്ടന്റാക്കിയാണ് ടൈറ്റാനിയത്തില്‍ 256 കോടിയുടെ മലിനീകരണ നിവാരണ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയത് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്. 120 കോടി വിറ്റുവരവുള്ള സ്ഥാപനത്തിന് 256 കോടിയുടെ പദ്ധതി നിശ്ചയിച്ചത് അഴിമതിക്കായി മാത്രമെന്നാണ് ആരോപണം.

© 2024 Live Kerala News. All Rights Reserved.