ടൈറ്റാനിയം അഴിമതി കേസ് കോടതി ഇന്ന് പരിഗണിക്കും; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനുള്ള സമയപരിധി ഇന്ന് തീരും; അന്വേഷണസംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

കൊച്ചി: ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യ നിര്‍മാര്‍ജനം പ്ലാന്റ് സ്ഥാപിക്കുന്നതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. അതേസമയം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ഇന്ന് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. നേരത്തെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഹൈക്കോടതി സ്‌റ്റേ നല്‍കിയതിനെ തുടര്‍ന്ന് നടപടി നീളുകയായിരിന്നു. ഹൈക്കോടതി തന്നെ സ്‌റ്റേ പിന്‍വലിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരിഗണനക്ക് കേസ് വീണ്ടും വരുന്നത്.

© 2024 Live Kerala News. All Rights Reserved.