പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാക്കളെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ജാസ്മിന്റെ കഴുത്തില്‍ ഇരുവരും ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു

അമരാവതി: പത്തൊമ്പതുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ യുവാക്കളെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ കൊലപാതകത്തിന് കാരണക്കാരായ ശ്രീസായ്, പവന്‍ കുമാര്‍ എന്നിവരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ശ്രീസായ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു. ഗുണ്ടൂര്‍, അടാവുല്‍ദീവി സ്വദേശിനിയായ എസ്‌കെ ജാസ്മിനെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ജാസ്മിന്‍ വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് ശ്രീസായിയും പവനും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എതിര്‍ക്കാന്‍ ശ്രമിച്ച ജാസ്മിന്റെ കഴുത്തില്‍ ഇരുവരും ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കി. തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി അയല്‍ക്കാരോട് വിളിച്ചു പറയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരോട് ഇഷ്ടമില്ലാത്ത കല്യാണത്തിന് പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവാക്കള്‍ പറഞ്ഞുപരത്തുകയും ചെയ്തു. എന്നാല്‍ ജാസ്മിന്റെ ശരീരത്തില്‍ കണ്ട മുറിവുകള്‍ അയല്‍ക്കാര്‍ യുവാക്കളെ പിടിച്ചുവെച്ചു. പിന്നീട് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.