സ്വര്‍ണ്ണ ഉടുപ്പിടുന്ന ചിട്ടിപ്പണക്കാരനെ കൊലപ്പെടുത്തിയത് മകന്റെ സുഹൃത്തുക്കള്‍; മകന്‍ ബിരിയാണി വാങ്ങിക്കാന്‍ പോയിവരുമ്പോഴത്തേക്ക് ഫുഗയെ കൊലപ്പെടുത്തി

പൂനെ: സ്വര്‍ണ്ണ ഉടുപ്പിട്ട് നടക്കുന്ന ചിട്ടിപ്പണക്കാരന്‍ ദത്താത്രേയ ഫുഗെയെ കൊലപ്പെടുത്തിയത് മകന്റെ സുഹൃത്തുക്കളെന്ന് പൊലീസ്. ഫുഗെയുടെ മകനെ ചോദ്യം ചെയ്തപ്പോള്‍ ഇതുസംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധമുള്ള നാലു പേര്‍ ഒളിവിലാണ് ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
മകന്‍ ശുഭം ഫുഗെയുടെ സുഹൃത്തുക്കളുമായുള്ള ചില സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൂനെയില്‍ കല്ലിനിടിച്ച് കൊലപ്പെടുത്തിയ നിലയില്‍ വെള്ളിയാഴ്ചയാണ് ഫൂഗെയെ വീടിനടുത്തുള്ള ഒരു മൈതാനത്ത് കണ്ടെത്തിയത്്. ഫൂഗെ അക്രമികള്‍ക്ക് നല്‍കാനുള്ള ഒന്നര ലക്ഷം രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പിതാവുമായി എത്താന്‍ ആവശ്യപ്പെട്ട് അതുല്‍ മോഹിതെ എന്ന സുഹൃത്താണ് ശുഭത്തെ വിളിച്ചത്. വരുമ്പോള്‍ പത്ത് പാക്കറ്റ് ബിരിയാണിയും രണ്ടു പാക്കറ്റ് സിഗരറ്റും വാങ്ങണമെന്ന് ആവശ്യപ്പെട്ടു. പിതാവിനോട് വിവരം പറഞ്ഞ ശേഷം ശുഭം മറ്റൊരു കൂട്ടുകാരന്‍ രോഹന്‍ പഞ്ചലുമായി ബിരിയാണി വാങ്ങാന്‍ പോയി. തിരിച്ചു വരുമ്പോള്‍ പിതാവിനെ സുഹൃത്തുക്കളെല്ലാം കൂടി ആക്രമിക്കുന്നതാണ് കണ്ടത്. ക്രൂരമായി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പിതാവ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. സഹായത്തിനായി അലറി വിളിച്ചെങ്കിലും ആരും എത്തിയില്ല. തുടര്‍ന്ന് പോലീസിനെ വിളിച്ചപ്പോള്‍ സുഹൃത്തുക്കള്‍ ഇരുട്ടില്‍ ഓടിമറഞ്ഞിരുന്നു.
ശുഭത്തിന്റെ വെളിപ്പെടുത്തലില്‍ സത്യാവസ്ഥയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.