ഫ്രാന്‍സില്‍ കൂട്ടക്കുരുതി നടത്തിയ അക്രമിയുടെ ആദ്യ ഭാര്യയെ കസ്റ്റഡിയിലെടുത്തു; ആക്രമണം നടത്താന്‍ പ്രതി ബൈക്കിലാണ് എത്തിയത്; കൊലയാളിയുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു

പാരീസ്: ഫ്രാന്‍സില്‍ കൂട്ടക്കുരുതി നടത്തിയ ട്രക്ക് ഡ്രൈവര്‍ ടൂണീഷ്യന്‍ വംശജന്‍ മുഹമ്മദ് ലഹാവയി ബിലോലിന്റെ ആദ്യ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയതായി വിവരമുണ്ട്.
ടുണീഷ്യക്കാരനായ ബിലോല്‍ നൈസിലാണ് താമസിച്ചിരുന്നത്. വാടകയ്ക്ക് എടുത്ത ട്രക്കാണ് ഇയാള്‍ ആക്രമണത്തിനായി ഉപയോഗിച്ചത്. 2010 നും 2016 നും ഇടയില്‍ ഭീഷണിപ്പെടുത്തല്‍, അക്രമം, മോഷണം തുടങ്ങിയ ഏതാനും കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായി വിവരമുണ്ട്. 2016 മാര്‍ച്ച് 23 ന് ഒരു അടിപിടികേസില്‍ ആറു മാസം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. മറ്റൊരു ഡ്രൈവറുമായി വഴക്കുണ്ടാക്കുകയും അയാളെ തടിക്കഷ്ണം വെച്ച് ആക്രമിക്കുകയും ചെയ്തു. 2016 ജനുവരിയില്‍ ആയുധവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.

ആക്രമണം നടത്തുന്നതിനായി ഇയാള്‍ ഒരു ബൈക്കിലായിരുന്നു എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് ട്രക്കിനൊപ്പം കണ്ടെത്തി. ട്രക്കിന്റെ ക്യാബിനില്‍ നിന്നും ഒരു തോക്ക് ഒരു മാഗസിന്‍, കലാഷ്‌നിക്കോവ്, എം16 തോക്കുളും ഒരു ഗ്രനേഡും ഒരു മാപ്പും ഒരു ഫോണും കണ്ടെത്തി. നൈസില്‍ ഒരു ഹോട്ടലിന് സമീപം 10.30 യോടെയാണ് ട്രക്ക് കണ്ടെത്തിയത്. പാസഞ്ചര്‍ സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ബലോലിനെയും കണ്ടെത്തി. കൂടുതല്‍ വിവരം കിട്ടുന്നതിനായി പൊലീസ് ഫോണ്‍ പരിശോധിച്ചു വരികയാണ്.

© 2024 Live Kerala News. All Rights Reserved.