ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും; ഡേവിഡ് കാമറൂണ്‍ രാവിലെ രാജിക്കത്ത് കൈമാറും

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും. രാവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറും. ഉച്ചകഴിഞ്ഞാണ് തെരേസ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്. മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ വനിതാ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നയാളാണ് തെരേസ. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്‌സം പിന്മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തെരേസ പദവിയിലെത്തിയത്. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും കാമറൂണിന്റെ രാജി.

2010 മുതല്‍ ബ്രിട്ടന്റെ ആഭ്യന്തരമന്ത്രിയായി തുടരുന്ന തെരേസ കണ്‍സര്‍വേറ്റ് എംപിമാരില്‍ അറുപത് ശതമാനത്തിന്റെ (199) പിന്തുണയോടെയായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 84 പേരായിരുന്നു ആന്‍ഡ്രിയയെ പിന്തുണച്ചത്. നൂറ്റാണ്ട് നീളുന്ന ബ്രിട്ടന്റെ പാര്‍ലമെന്ററി രാഷ്ട്രീയ ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാകും തെരേസ മേയ്.

© 2024 Live Kerala News. All Rights Reserved.