സൗദി അറേബ്യയിലെ ഭീകരാക്രമണത്തില്‍ പിടിയിലായ 19 പേരില്‍ 12 ഭീകരരും പാകിസ്ഥാന്‍കാര്‍; ചാവേറാക്രമണത്തിന്റെ സൂത്രധാരന്‍ നാഇര്‍ മൊസ്‌ലം ഹമ്മാദ് അല്‍ ബലവിയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം

റിയാദ്: സൗദിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ മൂന്ന് ചാവേറാക്രമണങ്ങളിലെ പിടിലായ 19 പേരില്‍ 12ഉം പാകിസ്ഥാനികളെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മയക്കുമരുന്ന കേസുകളിലുള്‍പ്പെടെ പ്രതിയായിട്ടുള്ള നാഇര്‍ മൊസ്‌ലം ഹമ്മാദ് അല്‍ ബലവിയാണ് ചാവേറാക്രമണങ്ങളുടെ സൂത്രധാരനാനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു ഭീകരവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. മദീനയിലെ പ്രവാചക പള്ളിക്ക് മുന്നിലടക്കം നടന്ന ചാവേറാക്രമണം ഇസ്ലാമിക ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. ദമാമിനടുത്തെ ഖത്തീഫിലെ ഷിയാ പള്ളി, ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലാണ് മറ്റു രണ്ട് ആക്രമണങ്ങള്‍ നടന്നത്. മൂന്നിലും കൂടി ആകെ ഏഴ് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മദീനയില്‍ മാത്രം നാല് സുരക്ഷാ ഭടന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

© 2024 Live Kerala News. All Rights Reserved.