വാസ്തുപ്രകാരം ‘വാസയോഗ്യമല്ലാത്ത’ വീട്ടില്‍ നിന്നുതന്നെ തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാന്‍ പുറപ്പെട്ടു; കോണ്‍ഗ്രീറ്റ് കെട്ടിടങ്ങളെക്കാള്‍ തനിക്കിഷ്ടം മന്‍മോഹന്‍ ബംഗ്ലാവ് തന്നെയെന്ന് മന്ത്രി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിന്റെ ആദ്യ ബജറ്റവതരണത്തിന് ധനമന്ത്രി തോമസ് ഐസക് പുറപ്പെട്ടത് വാസ്തുപ്രകാരം വാസയോഗ്യമല്ലാത്ത മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നും. ഇവിടെ നിന്ന് തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ പോകുമെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ബജറ്റിനെത്തുന്നതും വാസ്തുപ്രകാരം വാസയോഗ്യമല്ലാത്ത വീട്ടില്‍ നിന്നു തന്നെയാകും. ഇന്നായിരുന്നു ഗൃഹപ്രവേശം. വിഴിഞ്ഞത്തു നിന്നും എത്തിയപ്പോഴേയ്ക്കും രാഹുകാലമായിപ്പോയി. വീട്ടില്‍ചെന്നതറിഞ്ഞ് ക്യാമറകളും പത്രക്കാരും എല്ലാം എത്തി. വാസ്തുദോഷത്തോടൊപ്പം രാഹുവിന്റെ ദോഷവും വേണമോ എന്ന ചോദ്യത്തെ ആയിരുന്നു നേരിട്ടത്. എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം തോമസ് ഐസക് ഫെയ്സ്ബുക്കില്‍ കുറിച്ചു. വാസ്തു വിധിപ്രകാരം വാസയോഗ്യമല്ലാത്ത ഈ വീട് തന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നായിരുന്നു പൊതുചോദ്യം. ഉത്തരം ലളിതമാണെന്നും കോണ്‍ക്രീറ്റ് കെട്ടിടങ്ങളേക്കാള്‍ തനിക്കിഷ്ടം പഴയ ബംഗ്ലാവ് തന്നെയാണെന്നും തോമസ് ഐസക് ഫെയ്സ്ബുക്കില്‍ കുറിച്ചു. പക്ഷേ, മുമ്പ് താന്‍ താമസിച്ചിരുന്ന റോസ് ഹൗസ് അടക്കമുള്ള പഴയ ബംഗ്ലാവുകളെല്ലാം ആവശ്യമായ മെയിന്റനന്‍സും മറ്റുമില്ലാതെ മോശമായി കിടക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.