നികുതി പിരിച്ചെടുക്കാന്‍ കൂടുതല്‍ തന്ത്രങ്ങള്‍; ബില്ലിംഗ് സമ്പ്രദായം കര്‍ശനമാക്കും; സംസ്ഥാന ബജറ്റ് എട്ടിന്

തിരുവനന്തപുരം: നികുതി പിരിച്ചെടുക്കാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബില്ലിംഗ് സമ്പ്രദായം കര്‍ശനമാക്കുകയാണ് പ്രധാനലക്ഷ്യം. ബില്ല് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാനപദ്ധതി ഏര്‍പ്പാടാക്കി നികുതി വെട്ടിപ്പ് തടയാനും ധനമന്ത്രി ലക്ഷ്യമിടുന്നു. ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും ഡോ തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ബജറ്റ് ഈ മാസം എട്ടിനാണ്. നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ ബില്ല് എഴുതല്‍ നിര്‍ബന്ധമാക്കാന്‍ ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞു. സാധനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ നികുതി വകുപ്പിലേക്ക് ബില്‍ അപ്‌ലോഡ് ചെയ്താല്‍ സമ്മാനം ലഭിക്കുന്ന പദ്ധതി ആരംഭിക്കുന്നത് പരിഗണനയിലാണെന്നുും മന്ത്രി വ്യക്തമാക്കി. കമ്പ്യൂട്ടര്‍ ബില്ലിംഗ് ഉള്ള സ്ഥാപനങ്ങള്‍ ബില്‍ നല്‍കുമ്പോള്‍ തന്നെ അത് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം കൊണ്ടു വരും. ഉപഭോക്താക്കള്‍ നല്‍കിയ ബില്ലും സ്ഥാപനം നല്‍കി ബില്ലുകളും ഒത്തു നോക്കി നികുതി വെട്ടിപ്പ് തടയാനാണ് ശ്രമം. ഇത് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. നികുതി ചോര്‍ച്ചയാണ് സംസ്ഥാനത്തിന് വലിയ വെല്ലുവിളി.

© 2024 Live Kerala News. All Rights Reserved.