മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു; കോടികളുടെ ക്ഷേമപദ്ധതികള്‍; പ്രതിപക്ഷം സമാന്തര ബജറ്റ് അവതരിപ്പിച്ചശേഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ ഈ മന്ത്രിസഭയിലെ അവസാനത്തെ ബജറ്റ് മുഖ്യമന്ത്രിയ്ക്ക് അവതരിപ്പിക്കുന്നു. പ്ലക്കാര്‍ഡുമായി സഭയില്‍ പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷം ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ചു. മുഖ്യമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ ബജറ്റിലെ കണക്കുകള്‍ പ്രതിപക്ഷം പുറത്തുവിട്ടു. ഇതിന്റെ പകര്‍പ്പുകള്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കുകൂടി പ്രതിപക്ഷം വിതരണം ചെയ്തു. തുടര്‍ന്ന് പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചു. അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിച്ച മുഖ്യമന്ത്രി പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ബജറ്റ് പ്രസംഗം തുടരുകയാണ്.

ബജറ്റിലെ വിവരങ്ങള്‍:

മികച്ച സാമ്പത്തിക മാനേജ്‌മെന്റ് നടപ്പാക്കി. അന്യസംസ്ഥാന ലോട്ടറി അവസാനിപ്പിച്ചു. കാരണ്യ ലോട്ടറിക്കും പരാമര്‍ശം. 9897 കോടി രൂപയുടെ കമ്മി, 19,971 കോടി രൂപയുടെ ധനകമ്മി.പദ്ധതി ചെലവ് 23583 കോടി രൂപ. പ്രതീക്ഷിക്കുന്ന റവന്യു വരുമാനം 84092 കോടി രൂപ. പെന്‍ഷന്‍കാര്‍ക്ക് നൂതന ഇന്‍ഷൂറന്‍സ് പദ്ധതി. 24,00 കോടിയുടെ വാര്‍ഷിക പദ്ധതി നടപ്പിലാക്കും. സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി രൂപ. ഇതിനായി 20 കോടി രൂപ വകയിരുത്തും.
നാളികേര വികസന പദ്ധതികള്‍ക്ക് 26 കോടി രൂപ. കിലോയ്ക്ക 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കും. റബ്ബര്‍ വിലസ്ഥരതാ ഫണ്ടിന് 500 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 300 കോടി രൂപയ്‌ക്കൊപ്പം 200 രൂപ കൂടി ചേര്‍ത്താണിത്. കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് 150 രൂപയ്ക്ക് റബ്ബര്‍ സംഭരിക്കും. മത്സ്യമേഖലയ്ക്ക് 169.3 കോടി രൂപ.

ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം.കേന്ദ്രസര്‍ക്കാര്‍ ദിശാബോധമില്ലാതെ ഉഴലുന്നു.വിവിധ പദ്ധതികള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കി.നീതി ആയോഗിന് വ്യക്തമായ ചുമതലയില്ല.

കൂത്തുപറമ്പില്‍ ചക്കഅധിഷ്ഠിത വ്യവസായം. വിഷരഹിത പച്ചക്കറികള്‍ക്ക് സൗജന്യ വിത്തുകള്‍ നല്‍കും. ഹൈടെക് അഗ്രികള്‍ച്ചറിന് 2.7 കോടി രൂപ. കന്നുകുട്ടി പരിപാലനത്തിന് 58 കോടി രൂപ. കാലിത്തീറ്റ സബ്‌സിഡിക്ക് 13.5 കോടി രൂപ. നീര ഉല്‍പ്പാദനത്തിന് 5 കോടി രൂപ സബ്‌സിഡി. ശബരിമല മാസ്റ്റര്‍ പ്ലാനിന് 40 കോടി രൂപ. വനം വന്യജീവി മേഖലക്കായി 210 കോടി രൂപ. 92.5 കോടി രൂപ ക്ഷീരമേഖലയ്ക്ക്.

ശബരിമല മാസ്റ്റര്‍ പ്ലാനിന് 40 കോടി രൂപ. വനം വന്യജീവി മേഖലക്കായി 210 കോടി രൂപ. 92.5 കോടി രൂപ ക്ഷീരമേഖലയ്ക്ക്. ശുചിത്വകേരള മിഷന് 26 കോടി രൂപ. ഗ്രാമവികസനത്തിന് 4507 കോടി രൂപ. തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം. ഒരു വീട്ടില്‍ ഒരു അക്വേറിയം പദ്ധതിക്ക് 500 കോടി രൂപ.

© 2024 Live Kerala News. All Rights Reserved.