ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം പാത്രത്തില്‍ അടച്ച് പൂജാമുറിയില്‍ ഒളിപ്പിച്ചു; മിഠായി നല്‍കാമെന്ന് പറഞ്ഞ് അയല്‍ക്കാരന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയിട്ടാണ് കൃത്യം ചെയ്തത്

സേലം: തമിഴ്‌നാട്ടിലെ സേലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ അടച്ച് പൂജാമുറിയില്‍ ഒളിപ്പിച്ചു. അയല്‍ക്കാരനായ 17 കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതാണെന്ന് ് സൂചന. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. പൂജാമുറിയില്‍ ഒളിപ്പിച്ച പാത്രം പൊലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.