കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ; യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നും പുതുമുഖങ്ങള്‍; നജ്മ ഹെബ്ദുള്ള നിഹാല്‍ ചന്ദ്, രാംശങ്കര്‍ ഖത്താരിയ എന്നിവരെ ഒഴിവാക്കും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെയുണ്ടാകും. രാവിലെ 11 മണിക്ക് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുനസംഘടനയില്‍ കൂടുതല്‍ പ്രധാന്യം ലഭിക്കുമെന്ന് സൂചന. ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടു പേര്‍ മന്ത്രിസഭയിലേക്കെത്തിയേക്കും.
നിലവില്‍ പ്രധാനമന്ത്രിയടക്കം 66 അംഗങ്ങളുള്ള മന്ത്രിസഭയിലേക്ക് പത്തു മുതല്‍ പതിനഞ്ചു വരെ പുതുമുഖങ്ങള്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നജ്മ ഹെബ്ദുള്ള നിഹാല്‍ ചന്ദ്, രാംശങ്കര്‍ ഖത്താരിയ എന്നിവരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കും. നജ്മ ഹെബ്ദുള്ളയ്ക്കു പകരം മുഖ്താര്‍ അബ്ബാസ് നഖ്വി മന്ത്രിസഭയിലേക്കെത്തിയേക്കും. പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് ക്യാബിനറ്റ് പദവി ലഭിച്ചേക്കുമെന്നും ആസ്സാമില്‍ നിന്നുള്ള സര്‍ബാനന്ദ സോനോവല്ലിന് കായികമന്ത്രാലയത്തിന്റെ ചുമതല ലഭിക്കുമെന്നുമാണ് സൂചനകള്‍. ജൂലായ് ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോഡി നാലു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച തന്നെ നടത്തുന്നത്.

© 2024 Live Kerala News. All Rights Reserved.