ഉത്തരാഖണ്ഡ് വീണ്ടും ദുരന്തഭൂമിയായി; കനത്തമഴയിലും മേഘവിസ്‌ഫോടനത്തിലും മരിച്ചവരുടെ എണ്ണം 17 ആയി; നദികള്‍ കരകവിഞ്ഞൊഴുകുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വീണ്ടും ദുരന്തഭൂമിയായതോടെ മരണം 17 ആയി. പിത്തോറഗഢിലുണ്ടായ കനത്ത മഴയിലും മേഘസ്‌ഫോടനത്തിലുമാണ് ഇത്രയും ആളുകള്‍ മരിച്ചത്. 15ഓളം പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കാണാതായവരുടെ രണ്ട് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തിരുന്നു. സംസ്ഥാനത്ത് പത്ത് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മിക്കയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ അളകനന്ദ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത. മഴ തുടര്‍ന്നാല്‍ പ്രളയം സൃഷ്ടിക്കുന്ന ദുരന്തം പ്രചനാതീതമാണ്.

© 2024 Live Kerala News. All Rights Reserved.