ടെക്‌സ്റ്റൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചു; രണ്ടാഴ്ച്ചയ്ക്കകം തീരുമാനം അറിയിക്കണം

ന്യൂഡല്‍ഹി: കേരളത്തിലെ ടെക്‌സ്റ്റൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായുള്ള പരാതിയിന്‍മേലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍ നടപടിയെ കുറിച്ച് കമ്മീഷനെ അറിയിക്കുന്നതിനായി കേരള സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം നല്‍കി.ചീഫ് സെക്രട്ടറി, തൊഴില്‍ വകുപ്പ്, തൊഴില്‍ കമ്മിഷണര്‍ എന്നിവര്‍ക്കാണ് നോട്ടീസയച്ചിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് പത്തു മണിക്കൂറിലേറെ വരുന്ന ജോലിക്കിടയില്‍ ഇരിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ അനുവദിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനിലാണ് കമ്മീഷന്‍ നടപടി. ആരോഗ്യപരവും അന്തസ്സുമായും ബന്ധപ്പെട്ട അവകാശങ്ങളുടെ കടുത്ത ലംഘനമാണ് ഇത്തരം ഇടങ്ങളില്‍ നടക്കുന്നതെന്നും കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലൂടെ (കെ.എസ്.സി.ഇ ആക്ട്) ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് നോട്ടീസില്‍ പറയുന്നു. ഇരിക്കാനുള്ള അവകാശത്തിനായി ഈ മേഖലയില്‍ നിരവധി സമരങ്ങള്‍ നടന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.