ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍; പൊലീസുകാരെ കണ്ടപ്പോള്‍ രാംകുമാര്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. തിരുനെല്‍വേലി മീനാക്ഷിപുരം സ്വദേശി റാംകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 22കാരനായ രാംകുമാര്‍  എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.  കസ്റ്റഡിയിലെടുക്കാന്‍ പൊലീസുകാര്‍ വളഞ്ഞപ്പോള്‍ റാംകുമാര്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 60 ശതമാനം പരിക്കുള്ള റാംകുമാറിനെ ആദ്യം തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമുള്ളതല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.ഇന്നലെ രാത്രി ചെങ്കോട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ചെന്നൈ ചൂളൈമേട് സ്വദേശി ശ്രീനിവാസന്റെ മകള്‍ സ്വാതി നുങ്കംപക്കം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ 2ല്‍ ട്രെയിന്‍ കാത്ത് നില്‍ക്കുന്നതിനിടെ വെട്ടേറ്റ് മരിച്ചത്. മറ്റ് യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് യുവാവ് സ്വാതിയെ ആക്രമിച്ചത്. മുഖത്തും കഴുത്തിലും വെട്ടേറ്റ സ്വാതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

© 2024 Live Kerala News. All Rights Reserved.