ഉത്തര്‍പ്രദേശില്‍ രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഒരു ഡസനോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്

ആഗ്ര: ഉത്തര്‍പ്രദേശിയെ ആഗ്രഹയില്‍ സംഗീത നൃത്ത സംഘത്തിലെ രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഒരു ഡസനോളം പേര്‍ ചേര്‍ന്ന് യുവതികളെ ബലാത്സംഗം ചെയ്തത്. ഇവരില്‍ രാജ്, ജിതേന്ദര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

സംഗീത പരിപാടി സംഘടിപ്പിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. സംഘത്തിലെ അംഗങ്ങളുമാണിവര്‍.് പരിപാടിക്ക് ശേഷമാണ് യുവതികളെ തട്ടിക്കൊണ്ടുപോയത്. ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പരിപാടി അവസാനിപ്പിച്ച് മടങ്ങാന്‍ തുടങ്ങിയ യുവതികളെ സംഘം പരിപാടിക്ക് ശേഷം മഥുരയില്‍ തിരിച്ചെത്തിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. മഥുരയിലേക്കുള്ള യാത്ര മധ്യേ ബൈക്കുകളുലെത്തിയ ആയുധധാരികള്‍ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.