ബംഗ്ലാദേശില്‍ വീണ്ടും പൂജാരിയെ വെട്ടിക്കൊലപ്പെടുത്തി; പൂജയ്ക്കായി പൂക്കള്‍ പറിക്കുന്നതിനിടെയാണ്‌ ബൈക്കിലെത്തിയ അക്രമിസംഘം പുരോഹിതനെ കൊലപ്പെടുത്തിയത്

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനായ ഷൈമാനന്ദോ ദാസ് (62) നെ വെട്ടിക്കൊലപ്പെടുത്തി. ബൈക്കിലെത്തിയ അക്രമിസംഘമാണ് പുരോഹിതനെ കൊലപ്പെടുത്തിയത്. രാവിലെ പൂജയ്ക്കായി പൂക്കള്‍ പറിക്കുന്നതിനിടെയാണ് അക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ഉത്തര്‍കസ്താസ്ഗ്ര ഗ്രാമത്തില്‍ ശ്രീരാധ മദന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഷൈമാനന്ദോ ദാസ്. അക്രമി സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 7ന് ജിനൈഗ ജില്ലയില്‍ പൂജാരിയെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ബംഗ്ലാദേശില്‍ മതേതര ബ്ലോഗര്‍മാരെ നിരന്തരം വേട്ടയാടി കൊലപ്പെടുത്തുന്ന മതമൗലികവാദികള്‍ സൂഫി പണ്ഡിതരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും വേട്ടയാടുന്ന സ്ഥിതിയാണുള്ളത്.

© 2024 Live Kerala News. All Rights Reserved.