സൊമാലിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 18 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു;റോഡരികില്‍ സ്ഥാപിച്ച റിമോട്ട് കണ്‍ട്രോള്‍ഡ് ബോംബാണ് പൊട്ടിത്തെറിച്ചത്; സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ്

മെഗദിഷു: സൊമാലിയയിലെ ലാഫോളില്‍ ബോംബ് സ്‌ഫോടനത്തില്‍ 18 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോഡരികില്‍ സ്ഥാപിച്ചിരുന്ന റിമോട്ട് കണ്‍ട്രോള്‍ഡ് ബോംബാണ് പൊട്ടിത്തെറിച്ചത്. സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നാലെ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഷബാബ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.

© 2024 Live Kerala News. All Rights Reserved.