ബലാത്സംഘത്തിനിരയായ യുവതിക്കൊപ്പം സെല്‍ഫി; വനിതാ കമ്മീഷന്‍ അംഗത്തിനെതിരെ നടപടി; ചെയര്‍പേഴ്‌സന്റെ ചിത്രവും മൊബൈലില്‍

ജയ്പൂര്‍: ബാലാത്സംഘത്തിനിരയായ യുവതിയെ സന്ദര്‍ശിച്ചപ്പോള്‍ കൂടെ സെല്‍ഫിയെടുത്ത സംഭവത്തില്‍ രാജസ്ഥാനിലെ വനിതാ കമ്മീഷന്‍ അംഗം സോമ്യ ഗര്‍ജര്‍ ആണ് വിവാദത്തില്‍പ്പെട്ടത്. അംഗത്തോട് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ചെയര്‍പെഴ്‌സന്റെ ചിത്രവും സെല്‍ഫിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചെയര്‍പെഴ്‌സണ്‍ സുമന്‍ ശര്‍മ്മയും ഈ സമയം പരാതിക്കാരിക്കൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച ജയ്പൂര്‍ നോര്‍ത്തിലെ മഹിള പോലീസ് സ്‌റ്റേഷനില്‍ യുവതിയുമായി ചെയര്‍പെഴ്‌സണ്‍ സംസാരിച്ചിരിച്ചേയാണ് സോമ്യ ഗുര്‍ജര്‍ സെല്‍ഫി പകര്‍ത്തിയത്. സോമ്യ സെല്‍ഫി പകര്‍ത്തുമ്പോള്‍ താന്‍ യുവതിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചെയര്‍പെഴ്‌സണ്‍ പറഞ്ഞു. ഇത്തരം നടപടികളോട് താന്‍ യോജിക്കുന്നില്ലെന്നും സോമ്യയോട് രേഖാമൂലം വിശദീകരണം തേടിട്ടുണ്ടെന്നും നാളെതന്നെ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുമര്‍ ശര്‍മ്മ അറിയിച്ചു. അതേസമയം, സോമ്യ ഗുര്‍ജര്‍ സെല്‍ഫിയെടുക്കുന്ന ദൃശ്യം നവ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സോമ്യ ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ചെയര്‍പെഴ്‌സണും ഫ്രെയിമിലേക്ക് ശ്രദ്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ-വനിതാ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.