Watch video Breaking News: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിരോധിച്ച മലയാളം ബ്ലോഗ് പുതിയ രൂപത്തില്‍…

കോഴിക്കോട്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിരോധിച്ച  മലയാളം  ബ്ലോഗ് പുതിയ രൂപത്തില്‍. ജസ്റ്റ് പേസ്റ്റ്.ഐടി http://justpaste.it/lhwk ,http://justpaste.it/lw61 എന്ന ഡോക്യൂമെന്റ് സ്‌റ്റോറേജിലാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മലയാളം ബ്ലോഗ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെര്‍ച്ച് എഞ്ചിനുകളില്‍ ജസ്റ്റ് പേസ്റ്റ്.ഐ.ടി എന്ന വെബ്‌സൈറ്റ് എളുപ്പത്തില്‍ ലഭിക്കില്ല. അതിനാല്‍തന്നെ പുതിയ വെബ്‌സൈറ്റിന്റെ ലിങ്ക് നല്‍കിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ആശയപ്രചരണം മലയാളത്തില്‍ നടക്കുന്നത്. അല്‍സാറുല്‍ ഖിലാഫ എന്ന പേരില്‍ നേരത്തെ ബ്ലോഗ് പ്രചരിച്ചിരുന്നുവെങ്കിലും പിന്നീടിത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബാന്‍ ചെയ്തിരുന്നു. ന്യൂസ് സീക്കര്‍ 90 എന്ന അഡ്രസ്സില്‍ മെയ് 25 മുതലായിരുന്നു നിരോധിച്ച ബ്ലോഗ് തുടങ്ങിയത്.

1 2 3 5 6

അല്‍സാറുല്‍ ഖിലാഫയുടെ അതേ ഉള്ളടക്കമാണ്് പുതിയ വെബ്‌സൈറ്റിലും ഉള്ളത്. ഐസിസിനെതിരെയുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണെന്നാണ് ബ്ലോഗ് വാദിയ്ക്കുന്നത്. സിഐഎയും, ഇസ്രായേല്‍ ചാര സംഘടനയായ മൊസാദും ചേര്‍ന്ന് സൃഷ്ടിച്ചതാണ് ഐസിസിനെ എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസാദ് ചാരനാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെയെല്ലാം നിരാകരിയ്ക്കുകയാണ് ഈ ബ്ലോഗ്. മൊസാദ് ചാരനായ ഷിമോണ്‍ എലിയട്ടിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ബാഗ്ദാദിയുടേതിന് സമാനമാക്കുകയായിരുന്നു എന്നാണ് വാദം. ഐസിസ് ചെയ്ത ക്രൂര കൊലപാതകങ്ങളെ ന്യായീകരിയ്ക്കുകയും ചെയ്യുന്നുണ്ട്. ശത്രുക്കളുടെ വിധി നടപ്പാക്കുകയാണത്രെ ചെയ്യുന്നത്. ഐസിസിനെ ന്യായീകരിക്കുന്നതിന് വേണ്ടി ചില ചിത്രങ്ങളും ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വഴിയാണ് പുതിയ ബ്ലോഗ് പ്രചരിക്കുന്നത്. പ്രധാനമായും ഗ്രൂപ്പുകളിലെ സംവാദങ്ങളില്‍ കമന്റുകളായാണ് പുതിയ ലിങ്ക് പ്രചരിപ്പിക്കുന്നത്.

fb

© 2024 Live Kerala News. All Rights Reserved.