കാത്തിരിപ്പിന് വിരാമം; ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം 251 നാളെ മുതല്‍ വിതരണം ആരംഭിക്കും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251 നാളെ മുതല്‍ വിതരണം ആരംഭിക്കും. എന്നാല്‍ ഫോണ്‍ ബുക്ക് ചെയ്ത എല്ലാവര്‍ക്കും ഇത് ലഭിക്കുകയില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തുന്ന നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കുന്നവര്‍ക്കു മാത്രമേ ആദ്യ ഘട്ടത്തില്‍ ഫോണ്‍ ലഭിക്കുകയുള്ളൂയെന്ന അധികൃതര്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതെങ്കിലും നാളെ മുതല്‍ മാത്രമേ വിതരണം ആരംഭിക്കുകയുള്ളൂവെന്നാണ് ഇപ്പോള്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ലക്ഷം ഫ്രീഡം ഫോണുകള്‍ ജൂലൈ അഞ്ചുവരെയാണ് വിതരണം ചെയ്യുമെന്നും ആദ്യഘട്ടത്തിലെ വിതരണം പൂര്‍ത്തിയായാല്‍ പുതിയ ബുക്കിംഗ് ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുന്ന എന്ന വിശേഷണത്തോടെയെത്തിയ ഫ്രീഡം 251നെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.