ഫ്രീഡം 251 ഫോണ്‍ നല്‍കാനായില്ലെങ്കില്‍ കമ്പനിക്കെതിരെ നിയമനടപടി; കുറഞ്ഞ വിലയ്ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ കമ്പനിയെ ടെലികോം വകുപ്പ് നിരീക്ഷിക്കുന്നു

ന്യൂഡല്‍ഹി: ഫ്രീഡം 251 ഫോണ്‍ പദ്ധതി തട്ടിപ്പാണെന്ന ചര്‍ച്ച സജീവമായകുകയും ഫോണ്‍ ബുക്ക് ചെയ്ത നിരവധിപേര്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലും കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. സര്‍ക്കാര്‍ മൊബൈല്‍ കമ്പനിയെ നിരീക്ഷിച്ചുവരികയാണെന്നും 251 രൂപയ്ക്ക് ഫോണ്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. എങ്ങനെ കുറഞ്ഞ വിലക്ക് കമ്പനി ഫോണ്‍ ഉത്പാദിപ്പിക്കുമെന്നത് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ടഫോണ്‍്എന്ന പേരില്‍ ഫ്രിഡം 251 അവതരിപ്പിച്ചത്. ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണിനുള്ളില്‍ ഫോണ്‍ എത്തിക്കും എന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ഈ കമ്പനിയുടെ ഉറവിടം കണ്ടെത്താനായില്ല.

© 2024 Live Kerala News. All Rights Reserved.