യുവാവിനെ ജനമധ്യത്തില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി; ജനം വെറും കാഴ്ചക്കാരായി നോക്കിനിന്നു; വീഡിയോ കാണാം

മൈസൂരു: യുവാവിനെ ജനമധ്യത്തില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തുന്നത് കണ്ടിട്ടും നാട്ടുക്കാര്‍ വെറും കാഴ്ചക്കാരായി നോക്കി നിന്നു. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു ജനങ്ങള്‍. യുവാവിനെ രക്ഷിക്കാനോ തമ്മിലടിക്കുന്നവരെ പിടിച്ചു മാറ്റാനോ ശ്രമിച്ചില്ല. മൈസൂരുവിലെ ഹസനിലാണ് ഞെട്ടിക്കുന്ന സംഭവം.

ഹസനില്‍ രണ്ട് യുവാക്കളുടെ സംഘമാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് തമ്മിലടിച്ചത്. സുനില്‍, ധനുഷ് എന്നിവരാണ് തമ്മിലടിച്ചത്. ധനുഷിനെ ഒരു പെണ്‍കുട്ടിയുടെ കാര്യം ചോദിച്ച് സുനില്‍ മര്‍ദ്ദിച്ചു. അടി കൂടുതല്‍ വഷളായതോടെ സുനില്‍ കത്തി പോലുള്ള ആയുധമെടുത്ത് ധനുഷിന്റെ ശരീരത്തില്‍ കുത്തി. സിനിലിനൊപ്പം സുഹൃത്ത് നവീനും ഉണ്ടായിരുന്നു. ധനുഷ് ഉടന്‍ സഹോദരന്‍ സുദീപിനെയും വിളിച്ചു വരുത്തി. ഇത്രയും സംഭവം നടക്കുമ്പോള്‍ ജനം വെറും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.

© 2022 Live Kerala News. All Rights Reserved.