നിങ്ങളാരും എന്നെ ഭയക്കേണ്ട; നിങ്ങളുടെ പുരുഷന്‍മാരെ എനിക്കാവശ്യമില്ല; തനിക്ക് ഒരാളുണ്ടെന്നും സണ്ണി ലിയോണ്‍

മുംബൈ: നിങ്ങളാരും എന്നെ ഭയക്കേണ്ടെന്നും നിങ്ങളുടെ പുരുഷന്‍മാരെ എനിക്കാവശ്യമില്ലെന്നും തനിക്കൊരു ഭര്‍ത്താവുണ്ടെന്നും പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍.എനിക്ക് സുന്ദരനും ടാലന്റഡും സ്മാര്‍ട്ടുമായ ഭര്‍ത്താവുണ്ട് അതുകൊണ്ട് തന്നെ മറ്റാരുടെയും ഭര്‍ത്താക്കന്മാരെ ആവശ്യമില്ല. എന്തിനാണ് ഇവര്‍ ഇങ്ങനെ ഭയപ്പെടുന്നത് എന്നറിയില്ല. സുരക്ഷിതത്വ ബോധമാണ് ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകേണ്ടതെന്ന് സണ്ണി പറഞ്ഞു. നിങ്ങള്‍ അവരുടെ ജീവിതത്തില്‍ എത്ര വിലപ്പെട്ടതാണെന്ന് പങ്കാളിയെ മനസിലാക്കിയാല്‍ പിന്നെ ഭയത്തിന് അടിസ്ഥാനമില്ല. എന്റെ ഭര്‍ത്താവ് സുന്ദരിയായ സ്ത്രീയോട് അടുത്താലും ഒരുമിച്ച് യാത്ര ചെയ്താലും എനിക്ക് ഭയമില്ല. കാരണം ഞങ്ങളുടെ ബന്ധം ദൃഢമാണ്. സ്വന്തം കുടുംബവും വ്യക്തിത്വവും ഒന്നിനും വേണ്ടി കോപ്രമയിസ് ചെയ്യില്ല എന്ന് സണ്ണി പറഞ്ഞു. ആത്‌വിശ്വാസമാണ് സൗന്ദര്യം അതുണ്ടെങ്കില്‍ മറ്റൊന്നിനെയും ഭയപ്പെടെണ്ട കാര്യമില്ല. തെറ്റായ ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. പക്ഷേ മറ്റുള്ളവര്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അതെ അര്‍ഥത്തില്‍ എടുക്കണമെന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

© 2022 Live Kerala News. All Rights Reserved.