മുംബൈ: വിവാഹത്തിന് മുമ്പ് താന്‍ പലരുമായി പലതവണ ഒറ്റരാത്രി ബന്ധങ്ങളില്‍ കിടക്കപങ്കിട്ടുണ്ടെന്ന് പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍. ഒരു രാത്രി മുഴുവന്‍ ഇഷ്ടമുള്ള പുരുഷന്റെ കൂടെ ചിലവഴിക്കുന്നത് സ്വകാര്യവും പ്രായോഗികമായി തെറ്റില്ലാത്ത കാര്യവുമാണ്. ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ തെറ്റുള്ളതല്ല. എന്നാല്‍ വിവാഹശേഷം തനിക്ക് അതിനാവുന്നില്ല. പുതിയ ചിത്രമായ വണ്‍ നൈറ്റ് സ്റ്റാന്റിന്റെ പ്രമോഷന്‍ ചടങ്ങിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ഭര്‍ത്താവ് സ്‌നേഹസമ്പന്നനായതിനാല്‍ അതിന്റാവശ്യം ഇപ്പോഴില്ല. ഇന്ത്യയില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധങ്ങള്‍ക്ക് ഇന്നും സാമൂഹിക അംഗീകരമില്ല. ഇത്തരം കാഴ്ച്ചപ്പാട് മാറേണ്ട കാലം അതിക്രമിച്ചെന്നും സണ്ണിലിയോണ്‍ പറയുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സണ്ണിലിയോണ്‍ ചൂടന്‍രംഗങ്ങളുമായി ചിത്രത്തിലെത്തുന്നത്. ഈ മാസം 22ന് ചിത്രം റിലീസ് ചെയ്യും.
വീഡിയോ