മുംബൈ: ആരാധകരെ തൃപ്തിപ്പെടുത്തുന്ന അഭിനേത്രികപ്പുറം തനിക്ക് അവാര്‍ഡിന്റെ ആവശ്യമില്ലെന്ന് പോണ്‍ സ്റ്റാര്‍ സണ്ണിലിയോണ്‍. വിമര്‍ശകര്‍ തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കേണ്ടതില്ല. ആരാധകരുടെ പിന്തുണമാത്രം മതി, അതുമാത്രമേ ആഗ്രഹിക്കുന്നുള്ളു എന്നു താരം പറയുന്നു. ആരാധകര്‍ തന്നെ കാണട്ടെ, തന്റെ ചിത്രങ്ങള്‍ ആരാധകര്‍ മാത്രം കണ്ടാല്‍ മതിയെന്നും നിരൂപകര്‍ക്കുള്ള മറുപടിയായി വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കുന്ന എല്ലാ ചിത്രങ്ങളിലും തനിക്കു നൂറു ശതമാനം വിശ്വാസമുണ്ടൈന്നും ഇവര്‍ പറയുന്നു. മിലാപ് സവേരി സംവിധാനം ചെയ്യത മസ്തിസാദെ എന്ന ചിത്രത്തിലാണു സണ്ണി ഒടുവിലായി അഭിനയിച്ചത്. സിരകള്‍ക്ക് തീപിടിപ്പിക്കുന്ന നിരവധി ഹോട്ട് ചിത്രങ്ങളില്‍ സണ്ണി കത്തിക്കയറിയിട്ടുണ്ട്.